എന്‍എസ്‌എസിനെ ചെറുതായി കാണേണ്ട; കോടിയേരിയ്ക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ശത്രുവായി കാണുന്നില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്.

എന്‍എസ്‌എസിനെ കോടിയേരി ചെറുതായി കാണേണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവര്‍ എന്‍എസ്‌എസിലുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമുണ്ടെന്ന കോടിയേരിയുടെ വാക്കുകള്‍ നിരര്‍ത്ഥകമാണ്. സമയം പോലെ പറ്റി കൂടി നേട്ടമുണ്ടാക്കുന്ന സംസ്‌കാരം എന്‍എസ്‌എസിന് ഇല്ല, സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍എസ്‌എസിനെ ശത്രുവായി കാണുന്നില്ലെന്ന കോടിയേരിയുടെ അഭിപ്രായം യുക്തിഭദ്രമല്ലെന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *