ദുബായ്: ലോക കേരള സഭയ്ക്കു നേരെയുണ്ടായ ചില പാരകള്‍ക്കു തടയിട്ടത് കേരളത്തിന്റെ അംബാസഡര്‍ കൂടിയായ എം.എം യൂസഫലിയുടെ ശ്രമഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുമ്ബോഴാണ് യൂസഫലിയെ അദ്ദേഹം പ്രശംസിച്ചത്.എത്ര നന്നായി സംഘടിപ്പിച്ചിട്ടും ചിലര്‍ ഇതിനു പാര വയ്ക്കുന്ന പരിപാടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു .
