പുല്‍വാമ ഭീകരാക്രമണം : നിലപാടിലുറച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചര്‍ച്ച വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം നേരത്തെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍നിലപാടിലുറച്ച്‌ കോടിയേരി വീണ്ടും രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *