ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് അനുശോചന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോട് പൂര്‍ണ ഐക്യം അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കൊലപാതകത്തില്‍ പ്രതികളായവരെ നിയമത്തിന് മുമ്ബില്‍ കൊണ്ടു വരുന്നതു വരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് കുടുംബത്തിലെ രണ്ട് അംഗങ്ങളുടെ ക്രൂരമായ കൊപാതകം, കേരളം ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരുടെയും കുടുംബങ്ങളോട് കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ ഐക്യം അറിയിക്കുകയാണ്. എന്‍റെ അനുശോചനം ആ കുടുംബങ്ങളെ അറിയിക്കുകയാണ്. കൊലപാതകികളെ നിയമത്തിന് മുമ്ബില്‍ കൊണ്ടു വരുന്നതു വരെ നമ്മള്‍ വിശ്രമിക്കില്ല” – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
