ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സാന്പത്തിക സഹായം. പാക്കിസ്ഥാനുമായി 20 ബില്യണ്‍ ഡോളറിന്റെ സാന്പത്തിക കരാറില്‍ സൗദി അറേബ്യ ഒപ്പുവച്ചു.
പാക് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. ഭാവിയില്‍ പാക്കിസ്ഥാന് വളരെ പ്രധാനപ്പെട്ട രാജ്യമായി മാറുമെന്നും സല്മാന് രാജകുമാരന് പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലായി രാജകുമാരന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇത് ഒരു ദിവസത്തേക്കു ചുരുക്കപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സന്ദര്‍ശനം ചുരുക്കി അറിയിപ്പുണ്ടായത്.
