കൊലപാതകം ആസൂത്രിതം: പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം ആസൂത്രിതമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കൊലപാതക രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയും.

ഷൂക്കൂര്‍ കൊലപാതകത്തിന്റെ ചൂടാറും മുന്‍പാണ് കാസര്‍കോട് സംഭവം. കാസര്‍കോട് കൊലപാതകങ്ങളുടെ കാരണം സിപിഎം വ്യക്തമാക്കണം. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന കൊലപാതകങ്ങളില്‍ ഭൂരിപക്ഷത്തിലും സിപിഎമ്മാണ് പ്രതി സ്ഥാനത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റെന്നു ലീഗ് നേരത്തെ പറഞ്ഞതില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *