പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം; പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് ട്രംപ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ഇന്ത്യയും പാകിസ്താനും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിനു പിന്നാലെ, സ്വയംപ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ച്‌ അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *