കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടിയേരി

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമായി മാറട്ടെ. അക്രമവും കൊലപാതകവും കൊണ്ട് ഒരു പ്രസ്ഥാനത്തേയും തകര്‍ക്കാന്‍ സാധിക്കില്ലെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ്. 2004 ലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ 2019 ല്‍ തെരഞ്ഞെടുപ്പ് ഫലമുണ്ടാകണം. അക്രമവും കൊലപാതകവും കൊണ്ട് ഒരു പ്രസ്ഥാനത്തേയും തകര്‍ക്കാന്‍ സാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കശുവണ്ടി വ്യവസായികളെ കൂടി സഹായിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാകാന്‍ കാരണമായി. തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വച്ച്‌ നല്‍കും. പട്ടയത്തിന് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും. 76 ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്നും 58 കശുവണ്ടി ഫാക്ടറി തുറന്നു
കൊണ്ട് കോടിയേരി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *