അമിത്ഷാ നാളെ കേരളത്തിലെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തില്‍ എത്തും. പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് അമിത്ഷായുടെ ഈ സന്ദര്‍ശനം.

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.45ന് പാലക്കാട് കോട്ട മൈതാനിയാണ് അമിത്ഷാ എത്തുക. നഗരത്തിലെ വിവിധ സ്ഥലങ്ങളിലും മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.

കൂടാതെ ബിഡിജെഎസ് നേതാക്കളുമായും എന്‍എസ്‌എസ് പ്രിതിനിധികളുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച്‌ സംസ്ഥാന പ്രതിനിധികളുമായും അമിത്ഷാ ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *