പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ക്ക് പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് കോടിയേരി

പത്തനംതിട്ട: കാസര്‍ഗോട് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും സമാന പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസിലെ പ്രതികള്‍ക്കും കുടുംബത്തിനും പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്നാണ് കോടിയേരി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ പ്രതികളുടെ കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താല്‍പര്യപ്രകാരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നായിരുന്നു ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിച്ചത്. ഈ ആരോപണത്തെ കോടിയേരി നേരത്തെ തന്നെ തള്ളിയിരുന്നു. കേസില്‍ പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്നായിരുന്നു കോടിയേരി നല്‍കിയ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *