മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ തീപിടുത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ ന​ഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റ‌ര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി.

മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയില്‍ ഈ സമയത്ത് നൂറോളം രോ​ഗികളുണ്ടായിരുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോ​ഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *