ക്രിക്കറ്റ് മാച്ച്‌ വേണ്ടെന്ന് വയ്ക്കലല്ല ഭീകരാക്രമണത്തിനുള്ള മറുപടി; ശശി തരൂര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍ എംപി, പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇന്ത്യ മത്സരത്തിന് മുന്‍പ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച്‌ വേണ്ടാതെ വയ്ക്കുന്നതാണോ വേണ്ടതെന്ന് തരൂര്‍ ചോദിക്കുന്നു. ഒരു മാച്ച്‌ വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂര്‍ ബിജെപി സ്വന്തം പിടിപ്പുകേട് മറച്ച്‌ വയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു

1999ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്ബിരിക്കൊണ്ടിരുന്ന സമയത്ത് പോലും ഇന്ത്യ പാക്കിസ്ഥാനുമായി വേള്‍ഡ് കപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്, ഈ വര്‍ഷം മാച്ച്‌ വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് രണ്ട് പോയിന്റ് നഷ്ടമാകുന്നതിനുപരി പരിശ്രമിക്കുക പോലും ചെയ്യാതെ തോല്‍ക്കുന്നതിനു തുല്യമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *