യുവാക്കളുടെ തെറ്റുകള്‍ ജനാതിപത്യ പ്രക്രിയയിലൂടെ തിരുത്തണം:ഗവര്‍ണര്‍ സദാശിവം

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുകയല്ല, അതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടതെന്ന് ഗവര്‍ണര്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണല്‍ സ്റ്റുഡന്‍റ്‌സ് പാര്‍ലമെന്‍റ്-കേരള 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു

ജനാധിപത്യപ്രക്രിയയില്‍നിന്ന് നിന്ന് മാറിനില്‍ക്കാനുള്ള പ്രവണത യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടങ്ങള്‍ പുതു തലമുറയെ ഓര്‍മ്മപ്പെടുത്തേണ്ടത് അനിവാര്യമാണ്.മികച്ച ജനാധിപത്യത്തിന് യുവാക്കള്‍ മുന്നോട്ടുവരണം.

പാര്‍ലമെന്‍ററി ജനാധിപത്യമാണ് ഇന്ത്യയെ യോജിപ്പിച്ച്‌ കൊണ്ടുപോകാന്‍ നല്ലതെന്ന് തിരിച്ചറിഞ്ഞാണ് അത്തരം സംവിധാനത്തിലേക്ക് രാജ്യം സ്വാതന്ത്ര്യപോരാട്ടങ്ങളിലൂടെ മാറിയത്. ജനാധിപത്യം ഒരുരാത്രികൊണ്ട് മികച്ചതായി ജനിക്കില്ല.

ഏതൊരു പ്രക്രിയയും പോലെ വളര്‍ച്ചയ്ക്കനുസരിച്ച്‌ പരിണാമപ്പെട്ട് മികവ് വര്‍ധിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ രാഷ്ട്രീയമായ വിദ്യാഭ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യവും സഹകരണവും വിവിധ കാലങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനവും ഗവര്‍ണര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *