യു​പി​യി​ല്‍ വ്യാപാര​ സ്ഥാ​പ​ന​ത്തി​ല്‍ സ്ഫോ​ട​നം; പ​ത്ത് പേ​ര്‍ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റോ​ത്ത ബ​സാ​റി​ല്‍ വ്യാപാര​ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ​ത്ത് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ലി​യാ​ര്‍ മ​ന്‍​സൂ​രി എ​ന്ന​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​യാ​ളും മ​രി​ച്ച​താ​യാ​ണ് വി​വ​രം. മ​ന്‍​സൂ​രി​യു​ടെ ക​ട​യു​ടെ പി​ന്നി​ല്‍ ഇ​യാ​ളു​ടെ മ​ക​ന്‍ കാ​ര്‍​പെ​റ്റ് ക​ന്പ​നി ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

മ​ന്‍​സൂ​രി അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക​നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​താ​ണോ സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *