കോട്ടയം: സമുദായ നേതൃത്വങ്ങളോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ല.രഹസ്യമായല്ല പരസ്യമായാണ് പോയി കണ്ടത്. അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരായ തോമസ് ഐസക്ക്, ജി. സുധാകരന്, പി. തിലോത്തമന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
