കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.
പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ശമ്ബളം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു.
