സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെന്റ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്‍മാന്‍ രാജാവിെന്റ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം കിരീടാവകാശിയുടെ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനം വിലയിരുത്തി. സന്ദര്‍ശന വേളയില്‍ ഉന്നതരുമായി നടന്ന കൂടിക്കാഴ്ച സഹകരണം ശക്തമാക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
