എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് സമാപനം

ഇടത് മുന്നണി തെരഞ്ഞെടുപ്പോട് അനുബന്ധിച്ച്‌ നടത്തുന്ന പ്രചരണ യാത്രക്ക് ഇന്ന് അവസാനം . തെരഞ്ഞെടുപ്പ് ജാഥകള്‍ ഇടത് മുന്നണി നടത്തുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ,വികസനം,സമാധാനം,ജനപക്ഷം ഇടത് പക്ഷം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ടാണ്.

യാത്രകള്‍ നയിക്കുന്നത് സിപിമ്മിന്‍റേയും, സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാരാണ് . ജില്ലയില്‍ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും പ്രചരണ യാത്രയുടെ ഭാഗമായി നടത്തി .

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥികോര്‍ണറില്‍ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് നാലിന് യാത്രകള്‍ സമാപിക്കുകായും ചെയ്യും .മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും .

Leave a Reply

Your email address will not be published. Required fields are marked *