കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 280 രൂപ താഴ്ന്നിരുന്നു.
24,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,035 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
