കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടനെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി പൂര്‍ത്തിയാക്കിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി നേരത്തെ തന്നെ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വ തലത്തില്‍ ചര്‍ച്ചകള്‍ ഒന്നും നടത്താതെ പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശ്രീധരന്‍ പിള്ള ഇതിനെതിരെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *