തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്നും ഒരു കക്ഷിയും പോകില്ലെന്നും അത്തരം പ്രതീക്ഷകള്‍ ആരും വച്ചു പുലര്‍ത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫ് എല്‍ഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭാഗമായി നില്‍ക്കുവല്ലേയെന്നും കോടിയേരി വ്യക്തമാക്കി.
