വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം ജാതിരാഷ്ടീയം ലക്ഷ്യംവെച്ച്‌; കെ സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ദില്ലിയിലേക്ക് അയക്കാന്‍ നീക്കം നടത്തുന്നത്. വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്നും കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

മോദി വിരോധം കാരണം കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇമ്രാന്‍ ഖാന്‍ ആരാധകരായിരിക്കുകയാണ്. സയാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് തയ്യാറായ സിപിഎം കേരളത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കണമെന്നും സുരേന്ദ്രന്‍ നേരെത്തെ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *