ഒമാനില്‍ മൂ​ന്ന്​ ക​വ​ര്‍​ച്ച​ക്കേ​സു​ക​ളി​ലാ​യി 13 പേ​ര്‍ പി​ടി​യി​ല്‍

ഒമാന്‍ ​: ഒമാനില്‍ മൂ​ന്ന്​ ക​വ​ര്‍​ച്ച​ക്കേ​സു​ക​ളി​ലാ​യി 13 പേ​ര്‍ പി​ടി​യി​ലാ​യ​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച​ന​ട​ത്തി​യ കേ​സു​ക​ളാ​ണ്.
ദോ​ഫാ​റി​ല്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച​ന​ട​ത്തി​യ ഒ​മ്ബ​ത്​ പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. വീ​ടു​ക​ളി​ല്‍​നി​ന്നും ക​ട​ക​ളി​ല്‍​നി​ന്നു​മാ​ണ്​ ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന്​ ദോ​ഫാ​ര്‍ പ്ര​വി​ശ്യ​യി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. സീ​ബി​ലെ മ​ബേ​ല ഭാ​ഗ​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച​ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. താ​മ​സ​കേ​ന്ദ്ര​ത്തി​ല്‍ ക​ട​ന്നു​ക​യ​റി ​പ​ണ​വും മ​റ്റു​സാ​ധ​ന​ങ്ങ​ളും ക​വ​രു​ക​യാ​ണ്​ ഇ​വ​ര്‍ ചെ​യ്​​ത​ത്.
ബോ​ഷ​റി​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ ക​വ​ര്‍​ച്ച​ന​ട​ത്തി​യ ര​ണ്ടം​ഗ​സം​ഘ​വും പി​ടി​യി​ലാ​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. വാ​തി​ല്‍ ത​ക​ര്‍​ത്ത്​ അ​ക​ത്തു​ക​യ​റി​യാ​ണ്​ ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​വ​ര്‍​ച്ച​െ​ക്കാ​പ്പം ഇ​വ​ര്‍ സ്​​കൂ​ളി​ല്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്​​തു. സി.​സി ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.
മോ​ഷ്​​ടി​ച്ച പ​ണ​വും ക​വ​ര്‍​ച്ച​ക്ക്​ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​വ​ര്‍​ച്ച​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും സി.​സി ടി.​വി അ​ട​ക്കം സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ള്‍ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ നി​ര്‍​ദേ​ശി​ച്ചു.
പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ച​മ​ഞ്ഞ്​ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സു​ക​ള്‍ നേ​ര​ത്തേ​യ​ും നി​ര​വ​ധി​ത​വ​ണ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദേ​ശി​ക​ളാ​ണ്​ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ക​വ​ര്‍​ച്ച​ക്ക്​ ഇ​ര​യാ​കാ​റു​ള്ള​ത്. ക​വ​ര്‍​ച്ച ആ​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *