മോ​ദി ഭ​ര​ണ​ത്തി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. റ​ഫാ​ല്‍ ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍​പോ​ലും സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​ള്‍ എ​ങ്ങ​നെ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​മ​ത ചോ​ദി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണം 260 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധി​ച്ച​ത്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​എ ഭ​ര​ണ​ത്തി​ന് താ​ഴ്‌​വ​ര​യി​ല്‍ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പു​തി​യ സ​ര്‍​ക്കാ​ര്‍ ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കും.

രാ​ജ്യ​ത്തി​ന്‍റെ ക​രു​ത​ല്‍ ധ​ന​മെ​ല്ലാം ന​രേ​ന്ദ്ര മോ​ദി മോ​ഷ്ടി​ച്ച്‌ പാ​ര്‍​ട്ടി ഫ​ണ്ടി​ലേ​ക്ക് മാ​റ്റി. റ​ഫാ​ല്‍ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ രാ​ജ്യ​ത്തി​നു സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും മ​മ​ത ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *