മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍

: മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്കെതിരെ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കേണ്ടി വരുന്നതിനാല്‍ ആണിത്.

എന്നാല്‍ രാജ്യസഭയില്‍ പാര്‍ടിക്കുണ്ടായിരുന്ന രണ്ട് സ്ഥാനങ്ങള്‍ ഒഴിവ് വരുന്ന മുറയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ടെന്നും തങ്ങള്‍ അറിയിച്ചു. തമിഴ്നാട് രാമനാഥപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നവാസ് ഗനി മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചു.

പൊന്നാന്നി മണഡ്ലത്തില്‍ ഇ ടി മുഹമ്മദ് ബഷീറിനെ മാറ്റി പി കെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന് പ്രാദേശിക ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മലപ്പുറം വിട്ട് വിജയസാധ്യത കുറഞ്ഞ പൊന്നാന്നിയില്‍ മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാകാതിരുന്നതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *