അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

പ​നാ​ജി: കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഗോ​വ​യി​ല്‍ പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ഗോ​വ​യി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ഒ​ന്നി​ലേ​റെ യോ​ഗ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. മ​ത്സ്യ​മേ​ഖ​ല​യ്ക്കു നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​ത്യേ​ക ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​മെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഒ​ല​ന്‍​സി​യോ സി​മി​യോ​സ് അ​റി​യി​ച്ചു.

നി​ല​വി​ല്‍ കൃ​ഷി​മ​ന്ത്രാ​ല​യ​മാ​ണ‌് മ​ത്സ്യ​മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത‌്. കൃ​ഷി, സ​ഹ​ക​ര​ണം, ക​ര്‍​ഷ​ക​ക്ഷേ​മം, മ​ണ്ണ‌് സം​ര​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക‌് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ജ​ന്‍​ഡ​യി​ല്‍ മ​ത്സ്യ​മേ​ഖ​ല ക​ട​ന്നു​വ​രി​ക അ​പൂ​ര്‍​വ​മാ​ണ‌്. രാ​ജ്യ​ത്തെ മ​ത്സ്യ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഫി​ഷ​റീ​സ‌് മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തി​നൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശ‌്, ഗോ​വ, ക​ര്‍​ണാ​ട​കം, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ‌്നാ​ട‌് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും നേ​ര​ത്തെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​ന്ദ്ര​ഭ​ര​ണ​ത്തി​ലു​ള്ള പു​തു​ച്ചേ​രി സം​സ്ഥാ​ന​വും ല​ക്ഷ​ദ്വീ​പ‌്, ആ​ന്ത​മാ​ന്‍ ആ​ന്‍​ഡ‌് നി​ക്കോ​ബാ​ര്‍ ദ്വീ​പ‌് സ​മൂ​ഹ​ങ്ങ​ളും ഈ ​ആ​വ​ശ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *