കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്.തനിക്ക് സീറ്റ് നിഷേധിച്ച കെഎം മാണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

അതേസമയം കോട്ടയം കേരളാ കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും ജോസ് കെ മാണി പറഞ്ഞു.തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പ്രചരണം തുടങ്ങി കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി എടുത്ത തീരുമാനമാണ്. അതിന് ജനാധിപത്യപരമായ രേഖയുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *