കൊച്ചി: സഭാ കേസില്‍ സര്‍ക്കാരിനും പൊലീസിനും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ മാത്രം പൊലിസ് ഇടപെട്ടാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു.
കട്ടച്ചിറ, വരിക്കോലി പളളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ് വിധി-
മരണാനന്തര കര്‍മങ്ങള്‍ക്കായി യാക്കോബായ വിഭാഗത്തിന് സെമിത്തേരിയില്‍ കയറാമെന്നും പിറവം പള്ളി സംബന്ധിച്ച സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച രേഖപ്പെടുത്തിയ കോടതി യാക്കോബായ സമുദായം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.
