ഇമ്രാന്‍ഖാന്‍ മികച്ച ഭരണാധികാരിയെങ്കില്‍ മസൂദിനെ കൈമാറണം; വെല്ലുവിളിച്ച്‌ സുഷമ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പറയുന്ന ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടുതരണമെന്ന ആവശ്യമുന്നയിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ഇമ്രാന്‍ ഖാന്‍ മികച്ച ഭരണാധികാരിയാണെങ്കില്‍ മസൂദിനെ കൈമാറുകയാണ് വേണ്ടതെന്നും ഭീകരത ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമാണ് പാക്കിസ്ഥാനുമായി ചര്‍ച്ച സാധ്യമാവുകയുള്ളുവെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ ഐഎസ്‌ഐയും പാക്ക് സൈന്യവുമാണ്. ഇതിനെ പാക്കിസ്ഥാന്‍ നിയന്ത്രിക്കണം. എന്തിനാണ് ജയ്‌ഷെ ഭീകര്‍ക്കായി പാക്ക് സൈന്യം ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചത്, സുഷമ ചോദിക്കുന്നു.

മോദി സര്‍ക്കാരിന്റെ വിദേശനയത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു സുഷമ പാക്കിസ്ഥാനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *