ഭര്‍തൃമാതാവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായി തോന്നല്‍; ഭര്‍ത്താവ് ഭാ​ര്യയെ കൊന്നു

മുംബൈ: ഭര്‍തൃമാതാവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശുഭാംഗി ലോഖണ്ഡെ(35) ആണ് മരിച്ചത്. സംഭവത്തില്‍ ശുഭാം​ഗിയുടെ ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അപാത്തെനഗറില്‍ മാര്‍ച്ച്‌ ഒമ്ബതിനാണ് സംഭവം.

ഭര്‍തൃമാതാവായ മാലതി ലോഖണ്ഡെ(70) യുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറഞ്ഞു. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടാണ് സന്ദീപ് ശുഭാംഗിയെ കൊന്നത്. അതേസമയം, ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു സംഭവത്തെക്കുറിച്ച്‌ മാധ്യമങ്ങളെല്ലാം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശുഭാംഗിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് സന്ദീപിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ശനിയാഴ്ചയായിരുന്നു അമ്മ മരിച്ചത്. അന്നേ ദിവസം ശുഭാംഗി വളരെയധികം സന്തോഷവതിയായിരുന്നു. അവള്‍ക്ക് ഉള്ളിലെ വികാരം മറച്ച്‌ വയ്ക്കാന്‍ കഴിഞ്ഞില്ല. ഈ പെരുമാറ്റം സന്ദീപിനെ കോപാകുലനാക്കുകയും ആ ദിവസവും തന്നെ ശുഭാം​ഗിയെ കൊല്ലുകയുമായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സന്ദീപ് വെളിപ്പെടുത്തിയതായി ജുനാ രാജ് വാഡാ പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *