മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത് യുഡിഎഫിന്റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് പൊന്നാനി മണ്‌ഡലം സ്‌ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം.
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവര്‍ ആര്‍എസ്‌എസുമായി കൂട്ടുകൂടുമെന്നും സമുഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്റെതെന്നും അന്‍വര്‍ പറയുന്നു.
