ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണയുണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുസ്ലീം ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണ ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അതിനു തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ, എസ്ഡിപിഐ മല്‍സരിക്കാതിരുന്നതും ഇതിന് തെളിവാണ്.

പിന്നാമ്ബുറത്ത് മതനിരപേക്ഷത പറയുന്ന ജനാധിപത്യപാര്‍ട്ടികളുടെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി-പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *