നഗ്നചിത്രങ്ങള്‍ കാണിച്ച്‌ റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് : ഒളിവിലായിരുന്ന ഷമീന അറസ്റ്റില്‍

കോഴിക്കോട് : നഗ്നചിത്രങ്ങള്‍ കാണിച്ച്‌ റിസോര്‍ട്ട് ഉടമയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റിലായി. റിസോര്‍ട്ട് ഉടമയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ ഷമീന (27) ആണ് പിടിയിലായത്. കേസിലെ മറ്റു 2 പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൂടരഞ്ഞി കക്കാടംപൊയിലില്‍ തിരുവമ്ബാടി സ്വദേശിയായ റിസോര്‍ട്ട് ഉടമയാണ് ബ്ലാക്ക്‌മെയിലിംഗിന് ഇരയായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മുറി വാടകയ്‌ക്കെടുത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വിഡിയോയും എടുത്താണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതു കാണിച്ച്‌ ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ തിരുവമ്ബാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ കൂമ്ബാറ സ്വദേശി അനീഷിനെ പിടികൂടാനുണ്ട്. സംഘാംഗങ്ങള്‍ നേരത്തെ ബ്ലാക്ക്‌മെയിലിംഗില്‍ ആരെയങ്കിലും കെണിയില്‍പെടുത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *