പ്രിയങ്ക ഗാന്ധി മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചു എന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക അണിഞ്ഞ മാല മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ഫോട്ടോയില്‍ ചാര്‍ത്തിയതത് ശരിയായില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

‘കയ്യടിച്ച്‌ കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച്‌ മടങ്ങി’ എന്ന് രൂക്ഷമായി പരിഹസിച്ചു കൊണ്ട് ഹിന്ദിയിലാണ് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. ഒപ്പം പ്രിയങ്ക കഴുത്തിലിട്ട മാല കയ്യിലെടുത്ത ശേഷം ശാസ്ത്രി പ്രതിമയെ അണിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്.

എന്തൊരു ധാര്‍ഷ്ട്യമാണിതെന്നും ഉപയോഗിച്ച മാലയാണ് അവര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയാന്‍ തിരഞ്ഞെടുത്തതെന്നും പ്രിയങ്കയെ വിമര്‍ശിച്ച്‌ സ്മൃതി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *