സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ ബ​ല്‍​റാം; ബാ​ല​നേ​യും കൂ​ട്ടി ശ്രീ​മ​തി ടീ​ച്ച​ര്‍ ഉ​ട​ന്‍ ചെ​ര്‍​പ്പു​ള​ശേ​രി​യി​ലേ​ക്ക് എ​ത്തേ​ണ്ട​താ​ണ്……

പാ​ല​ക്കാ​ട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിയെ പരിഹസിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച്‌ ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണെന്നും സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു. നേ​ര​ത്തേ, ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ. ശ​ശി ഡി​വൈ​എ​ഫ്‌ഐ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ല്‍ എ.​കെ. ബാ​ലന്‍, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മീ​ഷ​നെ​യാ​ണ് പാ​ര്‍​ട്ടി നി​യോ​ഗി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ന്ന് പ​രാ​തി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ന്‍ ശ​ശി​യെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഈ ​അ​ന്വേ​ഷ​ണ രീ​തി​യെ മു​ന്‍ നി​ര്‍​ത്തി​യാ​ണ് ബ​ല്‍​റാ​മി​ന്‍റെ പ​രി​ഹാ​സം.

Leave a Reply

Your email address will not be published. Required fields are marked *