ബിജെപിയില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത അധിക്ഷേപിക്കുന്നതിന് തുല്യം: പി.ജെ കുര്യന്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ പി.ജെ കുര്യന്‍.

സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ തനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നെന്നും അത് വേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബിജെപിയില്‍ മല്‍സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നതല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. അത് കോണ്‍ഗ്രസിലെ ആളുകള്‍ ആളുകളാണോയെന്നും കണ്ടെത്തണം, പി ജെ കുര്യാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *