തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും
പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസ് നിലപാട്. എന്നാല്‍, തുഷാര്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.
