രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും; ജാമ്യമെടുക്കും

പത്തനംതിട്ട: ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. പത്തനംതിട്ട കോടതിയിലാണ് ഹാജരാകുക. കേസില്‍ ജാമ്യം എടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ ജാമ്യം എടുത്തിരുന്നു. നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്ബയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫിന്റെ ഒമ്ബത് നേതാക്കളും അമ്ബതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. തുടര്‍ന്നിവര്‍ പമ്ബ വരെ എത്തി മടങ്ങി.

നിരോധാനാജ്ഞ ലംഘിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടയുകയും എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയുള്ളൂവെന്നും അറിയിച്ചതിനെ തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് അനുമതിയോടെ പമ്ബ സന്ദര്‍ശിച്ചെങ്കിലും സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച്‌ യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *