ഇന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വൈകുന്നേരമാണ് ഇത് തുറന്നു കൊടുക്കുക.

ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചിരുന്നു. ആഗമനത്തിന് മാത്രമായി പുതിയ വലിയ കെട്ടിടം വരുന്നതോടെ നിലവിലുള്ള ആഗമന ഹാള്‍ ഇനി രാജ്യാന്തര യാത്രക്കാര്‍ക്ക് പുറപ്പെടാനുള്ള ഹാളായി മാറും. ഇതോടെ കരിപ്പൂരില്‍ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വൈകുന്നുവെന്ന പരാതിക്ക് പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *