ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു.. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.. ആലത്തൂരില്‍ ടി,വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
