വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കു വരുന്നതില്‍ എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം രംഗത്ത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാധിനിത്യം കുറയുമെന്നാണ് പരാതി. മറ്റ് ഏതെങ്കിലും സീറ്റില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പാക്കണമെന്നും സുന്നി വിഭാഗം അറിയിച്ചു.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രമായിരിക്കും രാഹുല്‍ വയനാട് പരിഗണിക്കുകയുള്ളൂവെന്നും ഒരിടത്താണെങ്കില്‍ അമേഠിയിലായിരിക്കും മത്സരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *