വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു വെല്ലുവിളിയേ അല്ല, വികസനമാണ് തെരഞ്ഞെടുപ്പ് വിഷയം; തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം വയനാട്ടില്‍ ഇന്ന് മുതല്‍ സജീവമാക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേ സമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തനിക്കൊരു വെല്ലുവിളി ആണെന്ന് കരുതുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് എകെ ആന്റണി പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് തൃശ്ശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ച തുഷാര്‍ വെള്ളാപ്പള്ളി
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാടിന് ഒരു ഗ്‌ളാമര്‍ പരിവേഷമാണ് രാഹുല്‍ മത്സരിക്കാന്‍ തയ്യാറായതോടെ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *