നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം, സി.പി.എം നേതാവിനെ പുറത്താക്കും

മലപ്പുറം: എടപ്പാളില്‍ റോഡരികിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്‌ളാ വകുപ്പ് പ്രകാരം കേസെടുത്തു. രാഘവന്‍ വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.

നെറ്റിപൊട്ടി രക്തം ഒഴുകിയ നിലയിലാണ് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. മുറിവ് തുന്നിക്കെട്ടി.ആശങ്കപ്പെടാന്‍ മാത്രം അപകടകരമായ സാഹചര്യമിലെ്‌ളന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റോഡരികില്‍ നിന്നും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നത് രാഘവന്‍ വിലക്കിയെന്നും ഇതു അനുസരിക്കാത്തതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ആക്രി പെറുക്കുന്ന ചാക്ക് പിടിച്ച്‌ വാങ്ങിയ രാഘവന്‍ ചാക്കുപയോഗിച്ച്‌ മര്‍ദ്ദിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *