ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിഷ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവിപാറ്റ് രസീതുകള്‍ വീതം എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.വിവിപാറ്റുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകള്‍ എണ്ണാന്‍ വേണ്ടി ആവശ്യമെങ്കില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടേയെന്നും കോടതി ചോദിച്ചു.
