പെലെയുടെ ആരോഗ്യനില തൃപ്തികരം, ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും. പാരീസില്‍ വെച്ച്‌ അസുഖം ബാധിച്ച പെലെ അവസാന രണ്ട് ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പെലെ മരണപ്പെട്ടു എന്നരീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ആണ് പെലെയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടര്‍മാര്‍ രംഗത്ത് എത്തിയത്.

പെലെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഒന്നും ഭയപ്പെടാന്‍ ഇല്ലായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. യൂറിനല്‍ ഇന്‍ഫെക്ഷന്‍ കാരണമാണ് പെലെയെ ആശുപത്രിയില്‍ എത്തിച്ചത്. പാരീസില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പെലെ. പെലെ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍ ഒരു ദിവസം കൂടെ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട് എന്നും അതുകൊണ്ട് ഇന്ന് കൂടെ അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *