ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ പിതാവ് പിടിയില്‍

മലപ്പുറം: നിലമ്ബൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് പിടിയിലായി.എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്ബൂര്‍ ആഡ്യന്‍പാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്ബോള്‍ നിഥില എട്ടുമാസം ഗര്‍ഭിണിയായിരുന്നു.


ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിനെതുടന്നുണ്ടായ അന്വേഷണത്തിലാണ് മരണത്തിന് കാരണക്കാരന്‍ ഭര്‍തൃ പിതാവ് ആണെന്ന് തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *