എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എല്‍ഡിഎഫിന്റേത് മര്യാദ കേടെന്ന് തരൂര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച്‌ ശശി തരൂര്‍. എല്‍ ഡിഎഫിന്റേത് മര്യാദ കേടെന്നാണ് തരൂര്‍ പറഞ്ഞത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

അതേസമയം, റോഡ് ഷോ ആരും തടഞ്ഞില്ലെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പ്രതികരിച്ചത്. യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണെന്നും ഇതൊന്നും തിരിച്ചടിയാവില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടക്കുന്നതിനിടെയാണ് എ.കെ ആന്റണിയും ശശി തരൂരും സഞ്ചരിച്ച വാഹനം തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *