ദുബായ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ യുഎഇയില്‍ പിടിയില്‍. പതിനഞ്ച് വയസുള്ള മകന്റെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അറബ് പൗരനെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറ്സ്റ്റ് ചെയ്തത്.
425 ട്രമഡോള്‍ ഗുളികകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മകന്റെ ബാഗില്‍ കൂടാതെ ഇയാളുടെ ബാഗിലും 1000 ട്രമഡോള്‍ ഗുളികളും ഉണ്ടായിരുന്നു. കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് ബാഗുകളും ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.
ഇയാളെ കഴിഞ്ഞ ദിവസം ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്ന് കടത്തല്‍, മയക്കുമരുന്ന് കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
