ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. വാരാണസിയിലെ സിറ്റിംഗ് എംപിയായ മോദി വാരാണസിയില്‍നിന്നു തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്.
പത്രിക സമര്‍പ്പണത്തിന് മോദിയോടൊപ്പം ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും നിതിഷ് കുമാര്‍, പ്രകാശ് സിംഗ് ബാഡല്‍, രാം വിലാസ് പസ്വാന്, ഉദ്ധവ് താക്കറെ തുടങ്ങിയവരും അനുഗമിക്കും.
വെള്ളിയാഴ്ച രാവിലെ 11.30ഓടെ മോദി പത്രിക സമര്‍പ്പിക്കുമെന്നും വ്യാഴാഴ്ച മോദി വാരാണസിയില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
