നായ്പീഡോ: മ്യാന്മറില് മണ്ണിടിച്ചലില്‍ 90 മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച രാത്രിയാണ് കച്ചിന് സംസ്ഥാനത്തെ ഹപാകാന്ത് മേഖലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായത്. ഇവിടെ രത്ന ഖനനത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്.
40 വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി. മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഹപാകാന്ത് പാര്‍ലമെന്റ് അംഗം ടിന് സോയ് പറഞ്ഞു.
